ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു: മഞ്ജു വാര്യര്‍


കൊച്ചി: മ‍ഞ്ജു വാര്യരും, സണ്ണി വെയിനും പ്രധാന വേഷത്തില്‍ എത്തിയ ചതുര്‍മുഖം തീയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളിൽ ഒരാള്‍ കൂടിയായ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ് - മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ സംവിധാനം ചെയ്ത ടെക്നോ ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed