ചിരഞ്ജീവി സർജയുടെ അവസാന ചിത്രത്തിന്റെ ട്രെയിലർ‍ പുറത്തിറക്കി മകൻ


ഹൈദരബാദ്: നടി മേഘ്‌ന രാജിന്റെ ഭർ‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർ‍ജയുടെ അപ്രതീക്ഷിത മരണം ഏവരെയും വേദദനിപ്പിച്ചിരുന്നു. മൂന്ന് മാസം മേഘ്‌ന ഗർ‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവിയുടെ മരണം. പിന്നീട് മേഘ്‌നയുടെ ഓരോ വിശേഷങ്ങളും സോഷ്യൽ‍ മീഡിയകളിൽ‍ ആരാധകർ‍ ആഘോഷമാക്കിയിരുന്നു.

മേഘ്‌ന കുഞ്ഞിന് ജന്മം നൽ‍കിയെങ്കിലും അടുത്ത കാലത്താണ് കുട്ടിയുടെ മുഖം ആരാധകരെ കാണിച്ചത്. ഇപ്പോൾ‍ ചിരഞ്ജീവി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലർ‍ പുറത്തിറക്കിയിരിക്കുകയാണ് മേഘ്‌നയും കുഞ്ഞും. ജൂനിയർ‍ ചീരുവെന്നാണ് കുട്ടിയുടെ പേര്. ചിന്റു എന്നാണ് വിളിപ്പേർ. ചിന്റുവിനെ മടിയിലിരുത്തി അവന്റെ വിരലുകൾ‍ കൊണ്ട് ഫോണിലെ പ്ലേ ബട്ടണ്‍ അമർ‍ത്തിയാണ് മേഘ്‌ന ട്രെയിലർ‍ പുറത്തുവിട്ടത്.

കെ രാമനാരായൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദീപ്തി സതിയാണ് നായിക. ചിരഞ്ജീവിക്ക് വേണ്ടി ചിത്രത്തിൽ‍ ഡബ് ചെയ്തിരിക്കുന്നത് സഹോദരൻ‍ ധ്രുവ് സർ‍ജയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed