ടി.കെ രാജീവ് കുമാർ ചിത്രത്തിൽ നായകൻ ഷെയിൻ നിഗം


കൊച്ചി: ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ‍ ഷെയിൻ നിഗം. 24 ഫ്രെയിംസിന്റെ ബാനറിൽ‍ സൂരജ് സി.കെ, ബിജു സി. ജെ, ബാദുഷ എന്നിവരാണ് ചിത്രം നിർ‍മ്മിക്കുന്നത്. കൃഷ്ണ ദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രണം നിർ‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ‍ ശ്രീകർ‍ പ്രസാദാണ്.

പ്രൊഡക്ഷൻ ഡിസൈനർ‍ രാജീവ് കോവിലകം, സംഗീതം രമേശ് നാരായൺ, ഗാനങ്ങൾ‍ വിനായക് ശശികുമാർ‍, ബീയാർ‍ പ്രസാദ്. 2019ൽ‍ പുറത്തിറങ്ങിയ വലിയ പെരുന്നാളാണ് അവസാനമായി പുറത്തിറങ്ങിയ ഷെയിൻ നിഗം ചിത്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed