ഇ​എം​സി​സി വി​വാ​ദ​ത്തി​ന് പി​ന്നി​ൽ ബ്ലാ​ക്ക് മെ​യി​ൽ രാ​ഷ്ട്രീ​യം


തിരുവനന്തപുരം: ഇഎംസിസി വിവാദത്തിന് പിന്നിൽ പ്രതിപക്ഷത്തിന്‍റെ ബ്ലാക്ക് മെയിൽ രാഷ്ട്രീയമെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇതിനെതിരേ സമഗ്രമായ അന്വേഷണം വേണം. പുറത്തുവന്നതെല്ലാം കന്പനിയുടെ വാദങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഒരു കടലാസിലും സർക്കാർ ഒപ്പിട്ടിട്ടില്ല. ആരുമായും ധാരണാപത്രവുമില്ല. മന്ത്രിമാർ വിദേശത്ത് എത്തുന്പോൾ മലയാളികൾ സംസാരിക്കാറുണ്ട്. ഇതു സാധാരണമാണ്. 

മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇഎംസിസി പ്രതിനിധികളെ കണ്ടത് അത്തരത്തിലാണെന്നും ജയരാജൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed