പ്രജേഷ് സെൻ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും; നായിക മഞ്ജു വാര്യർ

കൊച്ചി: ‘വെള്ളം’ സിനിമയുടെ വിജയത്തിന് ശേഷം പ്രജേഷ് സെൻ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയാവുന്നത്. ഇതാദ്യമായാണ് മഞ്ജുവും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു.
യൂണിവേഴ്‌സൽ സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ക്യപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജേഷ് സെന്‍ ഒരുക്കുന്ന മൂന്നാമത്തെ സിനിമയാണിത്.