അഭയാക്കേസിൽ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവ ചരിത്രം സിനിമയാകുന്നു


കൊച്ചി: അഭയ കേസിൽ മൂന്ന് പതിറ്റാണ്ട് കാലം സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. രാജസേനൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവ ചരിത്രം ആസ്പദമാക്കിയാണ് സിനിമ നിർമിക്കുന്നത്.

അഭയ കേസിൽ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിന്റെ നാൾവഴികളാണ് സിനിമയുടെ പ്രമേയം. നാല് മാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയിലാണ് ജോമോൻ രാജസേനന് സമ്മത കരാർ വ്യവസ്ഥ വച്ചിട്ടുള്ളത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരിൽ സിനിമ നിർമിക്കുന്നത് അപൂർവമാണ്.

1992 മാർ‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റിൽ‍ കാണപ്പെട്ടത്. ആദ്യം ലോക്കൽ‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ‍ എത്തുകയായിരുന്നു. തുടർ‍ന്ന് ആക്ഷൻ സമിതിയും ജോമോന്‍ പുത്തൻ‍പുരയ്ക്കൽ‍ ഉൾ‍പ്പെടെയുള്ളവരും നടത്തിയ ഇടപെടലുകൾ‍ കേസിൽ‍ നിർ‍ണ്ണായകമായി. സിബിഐ അന്വേഷണം തുടങ്ങി 15 വർ‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദൃക്സാക്ഷികൾ‍ ഇല്ലാതിരുന്ന കേസിൽ‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed