ആർടിപിസിആർ കിറ്റിന്റെ പിഴവ് ; ചിരഞ്ജീവിക്ക് കോവിഡ് ഇല്ല


ബംഗളൂരു: തെലുങ്ക് താരം ചിരഞ്ജീവിക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി വന്നത് ആർടിപിസിആർ കിറ്റിന്‍റെ പിഴവ് മൂലമെന്ന് റിപ്പോർട്ട്. തിങ്കഴാഴ്ചയാണ് ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. പരിശോധന ഫലം നെഗറ്റീവാണെന്ന് നടൻ ട്വിറ്ററിൽ കുറിച്ചു. 

പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപായാണ് താരം പരിശോധന നടത്തിയത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ചിരഞ്ജീവ് നിർദേശിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed