ഇന്ത്യയില്‍ ഒറ്റദിവസം 44,878 കോവിഡ് രോഗികൾ
ന്യൂഡൽഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 44,878 കോവിഡ് രോഗികൾ. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87,28,795 ആയി ഉയർന്നു. 547 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,28,688 ആയി.
കോവിഡ് ബാധിച്ച 4,84,547 പേർ നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്ത് ഇതുവരെ 81,15,580 പേരാണ് രോഗമുക്തി നേടിയത്.

