അതിഥി ബാലൻ പൃഥ്വിരാജിന്റെ നായിക


കൊച്ചി: അരുവി എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടി അതിഥി ബാലൻ പൃഥ്വിരാജിന്റെ നായികയാകുന്നു.ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും അതിഥി ബാലനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. 'കോൾഡ് കേസ്' എന്ന സിനിമയുടെ ചിത്രീകരണം കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് തിരുവനന്തപുരത്ത് അണിയറ പ്രവർത്തകര്‍ അറിയിച്ചു.

നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് തിരക്കഥയൊരുക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോൻ ടി ജോണും ചേർ‍ന്നാണ്. കൊവിഡ് നിയന്ത്രണങ്ങളോടെ പൂര്‍ത്തിയാക്കിയ ഇരുള്‍ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്എന്നിവര്‍ നിര്‍മ്മാതാക്കളാകുന്ന ചിത്രമാണ് കോള്‍ഡ് കേസ്.

കോവിഡ് നെഗറ്റീവായ നടൻ പൃഥ്വിരാജ് വരുംദിവസങ്ങളിൽ തന്നെ ചിത്രത്തിനൊപ്പം ചേരും. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'ജനഗണമന' എന്ന സിനിമക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ചിത്രമാണ് ഇത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നതെന്നാണ് വിവരം. പൂര്‍ണമായും തിരുവനന്തപുരത്താണ് ചിത്രീകരണം. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയെന്നാണ് സൂചന. അരുവിക്ക് ശേഷം നിവിൻ പോളി നായകനാകുന്ന പടവെട്ടിലും അതിഥി ബാലനായിരുന്നു നായിക.

You might also like

Most Viewed