കേരളത്തെ പുകഴ്ത്തിയും യുപിയെ ഇകഴ്ത്തിയും പ്രശാന്ത് ഭൂഷൺ


ന്യൂഡൽഹി: കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശിനെ പരിഹസിച്ചും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. രാമരാജ്യം vs യമരാജ്യം എന്നായിരുന്നു, കേരളത്തെ മികച്ച സംസ്ഥാനമാക്കി തെരഞ്ഞെടുത്ത വാര്‍ത്ത പങ്കുവെച്ച് കൊണ്ട് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ.കസ്തുരി രംഗന്‍ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെന്‍റര്‍(പിഎസി) തയാറാക്കിയ പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് കണക്കനുസരിച്ചാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ മികച്ച ഭരണമുള്ള സംസ്ഥനമെന്ന പദവി കേരളം സ്വന്തമാക്കിയത്.

രണ്ടാം സ്ഥാനം തമിഴ്നാടാനാണ്. ഏറ്റവും മോശം ഭരണമുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. ഗോവയാണ് മികച്ച ഭരണം കാഴ്ച്ച വെയ്ക്കുന്ന ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഎസി വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യ സൂചിപ്പിച്ചത്. പക്ഷപാതരാഹിത്യം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങള്‍ അടിസ്ഥാനമാക്കി സുസ്ഥിര വികസനം വിശകലനം ചെയ്താണ് സംസ്ഥാനങ്ങളിലെ ഭരണങ്ങളുടെ പ്രകടനം വിലയിരുത്തിയതെന്ന് പിഎസി പറയുന്നു.

You might also like

Most Viewed