സിനിമാജീവനക്കാരെ പിന്തുണയ്ക്കാന്‍ ഒമ്പത് സംവിധായകര്‍; പ്രതിഫലമില്ലാതെ സഹകരിച്ച് പാര്‍വതി ഉള്‍പ്പെടെയുള്ള താരങ്ങളും


ചെന്നൈ: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തമിഴ് സിനിമാവ്യവസായത്തെ പിന്തുണയ്ക്കാനായി മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ തമിഴ് ആന്തോളജി ചിത്രം ഒരുങ്ങുന്നു. ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് ‘നവരസ’ എന്ന ചിത്രം ഒരുങ്ങുന്നത്. മണിരത്‌നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുന്നത്.

ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ.വി ആനന്ദ്, പൊൻറാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന്‍ അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ നാല്‍പതോളം അഭിനേതാക്കളും നൂറോളം സാങ്കേതിക വിദഗ്ധരും ഈ സിനിമകളില്‍ പ്രവര്‍ത്തിക്കും.

ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് നെറ്റ്ഫ്‌ളിക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. രതീന്ദ്രന്‍ പ്രസാദ് ഒരുക്കുന്ന സീരിസിലാണ് നടി പാര്‍വതി വേഷമിടുന്നത്. ഈ ടീമിനൊപ്പം സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് എന്ന് പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed