ഷെയിന്‍ നിഗമിന്റെ അടുത്ത ചിത്രം സലാം ബാപ്പുവിനൊപ്പം

റെഡ് വൈന്‍, മംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം നായകനാകും. ദുബൈ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കേരളത്തിലും ചെറിയ ചില ഭാഗങ്ങള്‍ ചിത്രീകരിക്കും. നവംബറിലാകും ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുക. പുതിയ പ്രൊജക്ടിന്‍റെ ചര്‍ച്ചകള്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നതായി സലാം ബാപ്പു പറഞ്ഞു.
നിലവില്‍ ഭാവനയെ നായികയാക്കി കന്നഡ ചിത്രത്തിന്‍റെ പണിപുരയിലാണ് സലാം ബാപ്പു. ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന കന്നഡ ചിത്രത്തിന്‍റെ തിരക്കഥ സലാം ബാപ്പുവിന്‍റെതാണ്.
വെയില്‍, ഉല്ലാസം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷെയിന്‍ അഭിനയിക്കുന്ന ചിത്രമാകും സലാം ബാപ്പുവിന്‍റെ പുതിയ ചിത്രം. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ഷെയിന്‍ നിഗം നായകനായ ' 'വെയില്‍' ചിത്രീകരണം പൂര്‍ത്തിയായത്. വലിയ പെരുന്നാളാണ് ഷെയിന്‍റെതായി പുറത്തിറങ്ങിയ അവസാന ചിത്രം.