ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ കാസര്‍ഗോഡ് മുതല്‍ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ട്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിൻതുണയുമായി നടൻ ജയറാം. പലതരം രോഗങ്ങള്‍ ലോകത്തു പടര്‍ന്നു പിടിച്ചപ്പോഴും രക്ഷകരായെത്തിയത് ആരോഗ്യ പ്രവര്‍ത്തകരാണെന്ന് ജയറാം പറഞ്ഞു. ഇത്രയും ചെയ്യാന്‍ മാത്രമേ കഴിയുന്നുള്ളൂ എന്ന കുറ്റബോധമുണ്ട്. രോഗം ഭേദമായി രോഗികള്‍ വീടുകളിലേക്ക് പോകുന്നത് വാര്‍ത്തകളിലൂടെ കാണുമ്പോള്‍ കണ്ണ് നിറയാറുണ്ട്. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ കാസര്‍കോട് മുതല്‍ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ടെന്നും ജയറാം പറഞ്ഞു.