വിജിലൻസ് കേസ് പിണറായിയുടെ ഇമേജ് തകർത്തതിന്റെ പക: കെ.എം ഷാജി

കോഴിക്കോട്: ദുരിതാശ്വാസ ഫണ്ടിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മുഖ്യമന്ത്രി തന്നെ വേട്ടയാടുന്നെന്ന് കെ.എം. ഷാജി എംഎൽഎ. 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയതിൽ പ്രതികരിക്കുകയായിരുന്നു കെ. എം. ഷാജി.
തനിക്കെതിരെ കേസെടുപ്പിച്ചത് മുഖ്യമന്ത്രിയാണ്. പിണറായി കോടികൾ മുടക്കി ഉണ്ടാക്കിയ ഇമേജ് തകർത്തതിന്റെ പകയാണ്. ഒന്നല്ല നൂറു കേസ് വന്നാലും വീട്ടിലിരിക്കുമെന്ന് കരുതണ്ട. തുടർ നിയമനടപടികൾ പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഷാജി പറഞ്ഞു.