വിമാനടിക്കറ്റ് റദ്ദാക്കൽ: പണം മുഴുവനും തിരിച്ചുനൽകാൻ നിർദേശം


ന്യൂഡൽഹി:കോവിഡ് ആദ്യഘട്ട അടച്ചിടൽ കാലത്ത് ബുക്ക്ചെയ്ത വിമാനടിക്കറ്റുകളുടെ തുക യാത്രക്കാരൻ ആവശ്യപ്പെടുകയാണെങ്കിൽ തിരികെ നൽകണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) നിർദേശിച്ചു. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ മേയ് മൂന്നുവരെ യാത്ര ചെയ്യാൻ ബുക്കു ചെയ്ത ടിക്കറ്റുകളുടെ തുക മുഴുവനായും തിരികെ നൽകണം. റദ്ദാക്കിയതിനുള്ള പിഴത്തുക ഈടാക്കാൻ പാടില്ല. മൂന്നാഴ്ചയ്ക്കകം മടക്കിനൽകാനാണു നിർദേശം.

 പല വിമാനക്കമ്പനികളും പണം തിരിച്ചുനൽകുന്നില്ലെന്ന് ഉപഭോക്തൃസംഘടനകൾ പരാതിപ്പെട്ടിരുന്നു. പകരം മറ്റൊരവസരത്തിലെ യാത്രയ്ക്കായി ഈതുക വിനിയോഗിക്കാൻ നിർദേശിച്ചെന്നായിരുന്നു പരാതി. ഇതേത്തുടർന്നാണ് വ്യോമയാനമന്ത്രാലയത്തിൻറെ ഇടപെടൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed