രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ സണ്ണി വെയ്ൻ രംഗത്ത്


കൊവിഡ് ഭീതി ശക്തമായി നിലനിൽക്കുന്ന സാഹചര്യതതിൽ രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി യുവ നടൻ സണ്ണി വെയ്ൻ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തി.
ഞാൻ എറണാകുളം ലേയ്‍ക്ക് ഷോര്‍ ആശുപത്രയിലാണ് ഉള്ളത്. രക്തദാനവുമായി ബന്ധപ്പെട്ട കാര്യത്തിന് വന്നതായിരുന്നു. രക്തദാനത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് പറയുന്നത്. കൊവിഡ് ഭീതി മൂലം രക്തദാനത്തിന് തയ്യാറാകാത്ത രീതിയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ വളരെ അത്യാവശ്യമുള്ള ഓപ്പറേഷൻ മുടങ്ങുകയാണ്. പ്രത്യേകിച്ച് ക്യാൻസര്‍ ഓപ്പറേഷൻ. എനിക്ക് യുവാക്കളോട് പറയാനുള്ളത്, രക്തദാനത്തിന് മുന്നോട്ടിറങ്ങേണ്ട ആവശ്യമുണ്ട്.

ലേക്ക് ഷോര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടാനുള്ള നമ്പര്‍ പറയാം. 70348554419. മറ്റു ആശുപത്രികളിളെ ബ്ലഡ് ബാങ്കുകളായി ബന്ധപ്പെടാൻ എറണാകുളം നോര്‍ത്ത് എഎസ്ഐ വിനോദ് കൃഷ്‍ണയുടെ നമ്പറില്‍ ( 7012711744) വിളിക്കാമെന്നും സണ്ണി വെയ്‍ൻ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed