ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി


കൊച്ചി: ജഗതി ശ്രീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ബിഗ് ബോസില്‍ ശ്രീലക്ഷ്മിയുടെ ഒപ്പമുണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നു. ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ടി.ജെ വിനോദ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം. ഇപ്പോള്‍ ദുബായില്‍ സ്ഥിരതാമസമാക്കിയ ജിജിന്‍ കൊല്ലം സ്വദേശിയാണ്. ശ്രീലക്ഷ്മിയുടെ എറണാകുളത്തെ കോളെജ് പഠനകാലത്ത് അയല്‍വാസികളായിരുന്നു ജിജിന്റെ കുടുംബം. ആ ഘട്ടത്തിലാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed