മരിച്ചെന്ന് വ്യാജവാർ‍ത്ത; പ്രതികരണവുമായി മധു


താൻ മരിച്ചുവെന്ന വ്യാജവാർത്തയോട് പ്രതികരിച്ച് നടൻ മധു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടൻ മധു മരിച്ചെന്ന വാർ‍ത്ത സോഷ്യൽ‍ മീഡിയയിൽ‍ പ്രചരിച്ചിരുന്നു. പലരും മൊബൈലിൽ‍ കിട്ടിയ സന്ദേശം പലർ‍ക്കും അയച്ചു കൊടുക്കാനും തുടങ്ങി. ഇതോടെ നടന്‍ മധുവിന്റെ വീട്ടിലെ ഫോണിലേക്കും മൊബൈലിലേക്കും വാർ‍ത്ത അറിഞ്ഞു പലരും വിളിക്കാനും തുടങ്ങി.

ഇതറിഞ്ഞ് വളരെനാളുകളായി മധുവുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ചന്ദ്രകുമാർ‍ നേരിട്ട് മധുവിനെ വിളിക്കുകയായിരുന്നു. 

ഞാൻ മരിച്ചു കാണുന്നതിൽ‍ പലർ‍ക്കും സന്തോഷം ഉണ്ട്. താൻ അത്ര വേഗം മരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഒരുപാട് കാര്യങ്ങൾ‍ ഇനിയും ചെയ്യാനുണ്ടെന്നും മധു പറഞ്ഞതായി ചന്ദ്രകുമാർ‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed