വിജയ് സേതുപതിക്കൊപ്പം മഞ്ജിമ
ചെന്നൈ: നവാഗതനായ ഡൽഹി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം ‘തുഗ്ലക്ക് ദർബാറിൽ‘ മഞ്ജിമ മോഹനും പ്രധാനവേഷത്തിലെത്തുന്നു. ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. റാവു ഹൈദരി നായികയാകുന്ന ചിത്രത്തിൽ പാർത്ഥിപനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
രാഷ്ട്രീയക്കാരനായാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തുന്നത്. ബാലാജി തരണീധരനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത്. പ്രേംകുമാർ ക്യാമറയും ഗോവിന്ദ് വസന്തയുമാണ് ചിത്രത്തിലെ സംഗീതവും കൈകാര്യം ചെയ്യുന്നത്. അടുത്ത വർഷം ആദ്യം ചിത്രം തിയേറ്ററിലെത്തും.

