റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചു; ജി.ഡി.പി വളര്‍ച്ചാലക്ഷ്യം 6.9% ആക്കി


ന്യുഡല്‍ഹി: റിസര്‍വ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്കില്‍ 35 പോയിന്റ് കുറച്ച് 5.75% ല്‍നിന്ന് 5.40% ആക്കി. റിവേഴ്‌സ് റിപ്പോ നിരക്ക് 5.50% ല്‍ നിന്ന് 5.15% ആയും കുറച്ചിട്ടുണ്ട്. വിപണിയെ ശക്തിപ്പെടുത്തുന്നതിനും വ്യയം ഊര്‍ജിതപ്പെടുത്തുന്നതിനുമുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമാണിത്.

2019-20 വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചാ ലക്ഷ്യം 7 ശതമാനത്തില്‍ നിന്ന് 6.9% ആയി കുറച്ചു. കാര്‍ഷിക ഉത്പാദന, നിര്‍മ്മാണ മേഖലയില്‍ ഇന്ത്യന്‍ വിപണി വലിയ മാന്ദ്യം നേരിടുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് യോഗം വിലയിരുത്തി. രൂപയുടെ മൂല്യത്തകര്‍ച്ചയും വിപണിയെ ബാധിച്ചിട്ടുണ്ട്. ബോര്‍ഡിലെ ആറംഗങ്ങളില്‍ നാലു പേര്‍ 35 പോയിന്റ് പലിശ ഇളവ് നിര്‍ദേശിച്ചപ്പോള്‍ രണ്ടുപേര്‍ 25 പോയിന്റാണ് നിര്‍ദേശിച്ചത്.
ഈ വര്‍ഷം നടത്തുന്ന നാലാമത്തെ നിരക്ക് ഇളവാണിത്. ഇതുവരെ 110 പോയിന്റ് ഇളവാണ് റിപ്പോ നിരക്കില്‍ ആര്‍.ബി.ഐ ഈ വര്‍ഷം നല്‍കിയത്. ഇതോടെ ഇടപാടുകാര്‍ക്കും വലിയ തോതില്‍ പലിശ ഇളവ് നല്‍കാന്‍ ബാങ്കുകളും നിര്‍ബന്ധിതരായിരിക്കുകയാണ്. ഭവന, വാഹന, ഉപഭോക്തൃ വായ്പകള്‍ക്കുള്ള പലിശ നിരക്ക് കുറയും. ഇഎംഐ നിരക്കിലും കുറവ് വരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed