വിക്രം വേദയ്ക്ക് ഹിന്ദി റീമേക്ക്


ചെന്നൈ:  2017ൽ‍ പുറത്തിറങ്ങിയ സൂപ്പർ തമിഴ് ചിത്രം ‘വിക്രം വേദ’യ്ക്ക് ഹിന്ദി റീമേക്ക്. തമിഴിൽ‍ ചിത്രമൊരുക്കിയ സംവിധായക ദന്പതികളായ പുഷ്‌കർ ‍−ഗായത്രി തന്നെയാവും ബോളിവുഡ് റീമേക്കിനും ചുക്കാൻ പിടിക്കുക. ചിത്രത്തിന്റെ ടൈറ്റിൽ‍ കാസ്റ്റിംഗും ആകാംക്ഷ ജനിപ്പിക്കുന്നതാണ്. തമിഴിൽ‍ മാധവൻ അവതരിപ്പിച്ച പോലീസ് കഥാപാത്രത്തെ ഹിന്ദിയിൽ‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാൻ ആയിരിക്കും. വിജയ് സേതുപതി അവതരിപ്പിച്ച വേദയെ ഹിന്ദി റീമേക്കിൽ‍ അവതരിപ്പിക്കുക സാക്ഷാൽ‍ ആമിർ‍ ഖാനും! രണ്ട് താരങ്ങളും പ്രോജക്ടിന് സമ്മതം മൂളിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2020 മാർ‍ച്ചിലാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഹിന്ദിയിലെ പേരും വിക്രം വേദ എന്നുതന്നെ ആയിരിക്കും.

അതേസമയം 'ലാൽ‍ സിംഗ് ഛദ്ദ'യാണ് ആമിർ‍ ഖാന്റെ അടുത്ത ചിത്രം. ടോം ഹാങ്ക്‌സ് നായകനായി 1994ൽ‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ചിത്രം. 'സീക്രട്ട് സൂപ്പർ‍സ്റ്റാർ‍' ഒരുക്കിയ അദ്വൈത് ചന്ദനാണ് ചിത്രത്തിന്റെ സംവിധാനം. വയാകോം 18 മോഷൻ പിക്‌ചേഴ്‌സും ആമിർ‍ ഖാൻ പ്രൊഡക്ഷൻസും ചേർ‍ന്നാണ് നിർ‍മ്മാണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed