വിദ്യാർത്ഥിനിയെ കൊന്നുകത്തിച്ച കേസിൽ കാമുകന് വധശിക്ഷ
ആസാമിലെ ഗോഹട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ കാമുകന് വധശിക്ഷ. കോളേജ് വിദ്യാർത്ഥിയായ ശ്വേത അഗർവാളിനെ കൊന്നുകത്തിച്ച കേസിൽ കാമുകൻ ഗോവിന്ദ് ശിഘാളിനെയാണ് കോടതി മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്.
2017 ഡിസംബറിൽ കാമുകൻ ഗോവിന്ദ് സിംഘാളിന്റെ കുളിമുറിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ ഗോവിന്ദ് സിംഘാളിന്റെ അമ്മയ്ക്കും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷയും അതിവേഗ കോടതി വിധിച്ചു.
2017 ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗോവിന്ദയുടെ വാടകവീട്ടിൽ പെൺകുട്ടി എത്തുകയും വിവാഹം സംബന്ധിച്ച് വഴക്കുണ്ടാവുകയും ചെയ്തു. വാക്കേറ്റത്തിനിടെ ഗോവിന്ദ ശ്വേതയുടെ തല ഭിത്തിയിൽ ഇടിച്ചു. ബോധരഹിതയായി വീണ ശ്വേത മരിച്ചെന്നു കരുതി ഗോവിന്ദയും മാതാവും സഹോതരിയും ചേർന്ന് തീകൊളുത്തി. പിന്നീട് മൃതദേഹം ഒളിപ്പിക്കാൻ ശ്രമം നടത്തി. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം 30 കോടതി കണ്ടെത്തിയിരുന്നു.

