ശ്രീറാം വെങ്കിട്ടരാമനെ പോലീസ് അറസ്റ്റ് ചെയ്തു


തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം വരുത്തിയ സംഭവത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ പോലീസ് കുറ്റം കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ മരിച്ചിരുന്നു. അമിതവേഗത്തിൽ വന്ന കാർ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ച നിലയിലായിരുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed