കിംഗ് ഖാൻ ഉടൻ തിരിച്ചെത്തുമോ?


ന്യൂഡൽഹി: സീറോയുടെ പരാജയത്തിന് ശേഷം  ബോളിവുഡിന്റെ കിംഗ് ഖാൻ‍ ഷാറൂഖ് സിനിമയിൽ ഒരു ഇടവേളയെടുത്തതായാണ് റിപ്പോർട്ടുകൾ. സ്‌ക്രിപ്റ്റ് ശ്രദ്ധിച്ചെ ഇനി ചിത്രം തിരഞ്ഞെടുക്കൂ എന്ന് ഷാറൂഖ് ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. 

ഇപ്പോഴിതാ ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ രാജ്കുമാർ‍ ഹിറാനി ഷാറൂഖിനെ തേടിയെത്തിയിരിക്കുന്നു. ഹിറാനിയുടെ അടുത്ത ചിത്രം ഷാറൂഖിനെ കേന്ദ്രകഥാപാത്രമാക്കിയാണെന്നാണ് റിപ്പോർ‍ട്ട്. ഇക്കാര്യത്തിൽ‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ഹിറാനി പങ്കുവെച്ച കഥ ഷാറൂഖിന് ഇഷ്ടപ്പെട്ടുവെന്നാണ് സംസാരം. റിപ്പോർ‍ട്ടുകൾ‍ ശരിയാണെങ്കിൽ‍ ആദ്യമായിട്ടാവും ഷാറൂഖ് ഖാനും രാജ്കുമാർ‍ ഹിറാനിയും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.

സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ സഞ്ജുവാണ് ഹിറാനി അവസാനം സംവിധാനം ചെയ്ത ചിത്രം. സഞ്ജുവിലെ നായകൻ രൺബീർ‍ കപൂറിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്ന് മാത്രമല്ല സാന്പത്തികമായി വൻ നേട്ടംകൊയ്യുകയും ചെയ്തു ചിത്രം. ഇതിന് മുന്പ് ചെയ്ത ആമിർ‍ഖാൻ ചിത്രമായ പി.കെ ആണെങ്കിലും ത്രീ ഇഡിയറ്റസ് ആണെങ്കിലും സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ചവയായിരുന്നു.

ഹിറാനിയുടെ ഹിറ്റ് സിനിമകളിലൊന്നായ മുന്നഭായ് എം.ബി.ബി.എസ് എന്ന ചിത്രം ഷാറൂഖിനേയായിരുന്നു തേടിയെത്തിയിരുന്നത്. എന്നാൽ‍ എന്തുകൊണ്ടോ അത് നടന്നില്ല. പിന്നീടതിൽ‍ സഞ്ജയ് ദത്ത് അഭിനയിച്ചു. ചിത്രം തകർ‍പ്പൻ ജയം നേടിയതിന് പിന്നാലെ രണ്ടാം ഭാഗവും ഇറങ്ങി. ഇതും സംവിധാനം ചെയ്തത് രാജ്കുമാർ‍ ഹിറാനിയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed