ഗുണ്ട ജയനായി ടൈറ്റിൽ റോളിൽ സൈജു കുറുപ്പ്


കൊച്ചി: ഗുണ്ട ജയനായി ടൈറ്റിൽ റോളിൽ സൈജു കുറുപ്പ് എത്തുന്നു. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഉപചാരപൂർവം ∀ഗുണ്ട ജയൻ∍ എന്ന ചിത്രത്തിലാണ്  സൈജു കേന്ദ്ര കഥാപാത്രമായി എത്തുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണിത്. ആദ്യമായാണ് സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ എത്തുന്നത്. ഷെബാബ് ആനിക്കാടാണ് ചിത്രം നിർമ്മിക്കുന്നത്.

സിജു വിൽസൺ, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒക്ടോബർ ഒന്നിന് ചേർത്തലയിൽ ഷൂട്ടിംഗ് ആരംഭിക്കും. നവാഗതനായ ജോൺ മന്ത്രിക്കൽ സംവിധാനം ചെയ്യുന്ന ജനമൈത്രിയാണ് സൈജുവിന്‍റേതായി റിലീസ് ചെയ്യാനുള്ള ചിത്രം. വിജയ് ബാബുവാണ് ജനമൈത്രി നിർമ്മിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed