കാജൽ ഹോളിവുഡിലേക്ക്
ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ താരം കാജൽ അഗർവാൾ ഇനി ഹോളിവുഡിലേക്ക്. തെലുങ്ക് സംവിധായകനും നിർമാതാവും നടനുമായ വിഷ്ണുമാച്ചു നിർമിക്കുന്ന ബിഗ്ബജറ്റ് തെലുങ്ക്−, ഇംഗ്ലീഷ് സിനിമയിലൂടെയാണ് അന്താരാഷ്ട്രതലത്തിൽ കാജൽ അവതരിക്കുന്നത്.
ഹോളിവുഡ് സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല. ഇംഗ്ലീഷ് ചിത്രത്തിലേക്കുള്ള അരങ്ങേറ്റം ആവേശത്തോടെയാണ് നടി ഏറ്റെടുത്തതെന്നാണ് തെന്നിന്ത്യൻ ചലച്ചിത്രമാധ്യമങ്ങളുടെ റിപ്പോർട്ട്. സിനിമയുടെ ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ല.
കോൻ ഹോ ഗയാ നാ(2004) എന്ന ഹിന്ദിചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാജൽശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലാണ്. നിലവിൽ തെന്നിന്ത്യയിലെ മൂന്ന് വന്പൻ ചിത്രങ്ങളിൽ കാജൽ ആണ് നായിക.

