പാക് കിം കർദാഷിയാൻ ഖന്ദീൽ ബലോച്ചിന്റെ ജീവിതം സിനിമയാകുന്നു
കറാച്ചി: ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ചൂടന്‍ ചിത്രങ്ങളും വീഡിയോകളും കമന്റുകളുമാണ് പാകിസ്ഥാനിലെ കിം കർദ്ദിഷിയാന്‍ എന്ന് അറിയപ്പെടുന്ന ഫൗസിയ അസീം എന്ന ഖന്ദീൽ ബലോച്ചിനെ ശ്രദ്ധേയയാക്കിയത്. പാക്കിസ്ഥാനി ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ഫൗസിയ അസിം ശ്രദ്ധേയയായത്.”എന്നെ കാണാൻ എങ്ങനെയുണ്ട” എന്ന പേരിലുള്ള വീഡിയോയിലൂടെ യുവാക്കളുടെ ഹരമായി മാറി അവരുടെ ചെറിയ വിഡിയോകൾക്കും ആരാധകർ ഏറെയായിരുന്നു. പ്രശസ്തി കൂടുന്നതിന് അനുസരിച്ച് ഫൗസിയയെക്കുറിച്ചുള്ള കഥകൾക്കും പ്രചാരമേറി.
ദശലക്ഷക്കണക്കിനുപേരാണ് ഖന്ദീൽ ബലോച്ചിനെ ട്വിറ്ററിൽ ഫോളോ ചെയ്തിരുന്നത്. ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത ചൂടൻ ചിത്രങ്ങളും വീഡിയോകളും കമന്റുകളുമാണ് ബലോച്ചിനെ താരമാക്കിയത്. എന്നാൽ പാകിസ്ഥാനിലെ യാഥാസ്ഥിതിക സമൂഹം ഒരിക്കലും ഇത് അംഗീകരിച്ചിരുന്നില്ല. 26−ാം വയസിൽ സ്വന്തം സഹോദരനാണ് ഫൗസിയയെ കൊലപ്പെടുത്തിയത്. സ്വന്തം സഹോദരൻ ശ്വാസം മുട്ടിച്ചായിരുന്നു ഫൗസിയയെ കൊന്നത്. അവൾ കുടുംബത്തിനു ദുഷ്പ്പേർ വരുത്തിവച്ചെന്നും സോഷ്യൽമീഡിയയിൽ ഹിറ്റായ ചിത്രങ്ങളും വിഡിയോകളും സൃഷ്ടിച്ചുവെന്നതായിരുന്നു കൊലപാതകത്തിനുള്ള കാരണമായി പറഞ്ഞിരുന്നത്. സഹോദരിയുടെ ചൂടന്‍ ചിത്രങ്ങൾ ഡൗണ്‍ലോഡ് ചെയ്തുതരാമോയെന്ന് മൊബൈൽ കട നടത്തുന്ന അയാളുടെ അടുത്തുവന്ന് ആൾക്കാർ ചോദിക്കാൻ തുടങ്ങിയതായിരുന്നു പെട്ടെന്നുള്ള കൊലപാതകത്തിന്റെ പ്രകോപനം.
ഇപ്പോൾ ഫൗസിയയുടെ മൂന്നാം ചരമ വാർഷികത്തിൽ അവൾ വായിക്കപ്പെടാന്‍ പോവുകയാണ്. യുവ നോവലിസ്റ്റ് സനം മഹറാണ് ഫൗസിയയുടെ ജീവിതം പുസ്തകമാക്കിയത്. ഖന്ദീൽ ബലോച്ച് ശരിക്കും ആരായിരുന്നു. അവൾ എന്താണ് ചെയ്യത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് സനം മഹറിന്റെ − എ വുമണ്‍ ലൈക്ക് ഹെർ− ദ് ഷോർട്ട് ലൈഫ് ഓഫ് ഖന്ദീൽ ബലോച്ച് എന്ന നോവലിന്റെ പ്രതിപാദ്യം. അവൾ ജീവിച്ചിരുന്ന നാട്ടിലൂടെ സഞ്ചരിച്ച്, വീട് സന്ദർശിച്ച്, അവളുടെ പരിചയക്കാരെയെല്ലാം കണ്ടു സംസാരിച്ചാണ് സനം മഹർ നോവൽ തയ്യാറാക്കിയത്. ജൂലായ് 11നാണ് നോവലിന്റെ പ്രകാശനം.

