തനുശ്രീ വ്യക്തിവൈരാഗ്യം മൂലം നാനാ പടേക്കര്‍ക്കെതിരെ കള്ളപരാതി നല്‍കിയതെന്ന് പോലീസ്


ന്യൂഡൽഹി: തനുശ്രീ വ്യക്തിവൈരാഗ്യം മൂലം നാനാ പടേക്കര്‍ക്കെതിരെ നല്‍കിയ കള്ളപരാതിയായിരുന്നു മീ ടൂ ആരോപണം എന്ന് ഓഷിവാര പോലീസിന്റെ റിപ്പോര്‍ട്ട്. നടന്‍ നാനാ പടേക്കര്‍ക്കെതിരെ തനുശ്രീ ദത്ത നല്‍കിയ ലൈംഗിക പീഡനക്കേസ് മുംബൈ പോലീസ് അവസാനിപ്പിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പത്ത് വര്‍ഷം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ നടനെതിരെ തെളിവുകളൊന്നും കണ്ടെത്തനായില്ല എന്ന് പോലീസ് വ്യക്തമാക്കിയതിനൊടൊപ്പം തന്നെയാണ് വ്യക്തി വൈരാഗ്യം തീർക്കാൻ കള്ളപ്പരാതി നൽകുകയായിരുന്നുവെന്ന് പോലീസ് പറയുന്നത് 

പടേക്കള്‍ക്ക് പുറമെ നിര്‍മ്മാതാവ് സമി സിദ്ദീഖി, നൃത്ത സംവിധായകന്‍ ഗണേശ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരേയും തനുശ്രിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഐ.പി.സി സെക്ഷന്‍ 354, 509 പ്രകാരമാണ് നാനാ പടക്കേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഐ.പി.സി സെക്ഷന്‍ 354, 509 പ്രകാരമാണ് നാനാ പടക്കേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.ഒഷിവാര പോലീസിന് അന്വേഷണ ചുമതലയുള്ള കേസില്‍ ആറു മാസം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് മുമ്പ് തനുശ്രീ രംഗത്ത് വന്നിരുന്നു. അതേസമയം, പതിനഞ്ചോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും പത്തു വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പോലും കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed