കെവിന്‍ വധം സിനിമയാകുന്നു


തിരുവനന്തപുരം: കെവിന്റെ കൊലപാതകവും അതിനോട് അനുബന്ധിച്ച് നടന്ന സംഭവങ്ങളും  ഒരു ദുരഭിമാനക്കൊല എന്നപേരിൽ സിനിമയാകുന്നു. ടൈറ്റില്‍ വ്യാഴാഴ്ച കോട്ടയം പ്രസ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു.

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തെ ആസ്പദമാക്കി മജോ മാത്യുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇന്‍സ്പെയര്‍ സിനിമ കമ്പനിയുടെ ബാനറിലുള്ള സിനിമ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാജേഷ് കളത്തിപ്പടിയാണ് ക്യാമറ. ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറി ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികമോഹന്‍, സബിത എന്നിവരാണ് അഭിനേതാക്കള്‍.

അശോകന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഉഷ മേനോന്‍, സുമേഷ് കുട്ടിക്കല്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ യേശുദാസ്, യുവഗായകനായ മനോജ് തിരുമംഗലം എന്നിവരാണ് ആലപിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed