സിനിൽ സൈനുദ്ദീൻ നായകനാകുന്ന മാതാ പിതാ

കൊച്ചി:താപിതാക്കന്മാരും മമാക്കളും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ സന്ദേശവുമായി എത്തുന്ന മാതാ പിതായിൽ, നായക വേഷത്തിൽ എത്തുന്നത് അന്തരിച്ച നടൻ സൈനുദ്ദീന്‍റെ മകനും യുവ നടനുമായ സിനിൽ സൈനുദ്ദീൻ. ഫിലിം ട്രീയുടെയും പി.കെ.ബി പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ബിനു കുര്യൻ നിർമ്മിച്ച് അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. രാജേഷ് വരിക്കോളിയുടെ കഥയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരുക്കുന്നത്.