ശക്തമായ കഥാപാത്രവുമായി രാധിക ശരത്ത് കുമാർ വീണ്ടും

എറണാകുളം: രാമലീലയിൽ ദിലീപിന്റെ അമ്മ വേഷത്തിന് പിന്നാലെ സമാനമായ എന്നാൽ ശക്തമായ മറ്റൊരു വേഷവുമായി രാധിക ശരത്ത് കുമാർ മോളിവുഡിലേക്ക്. സംവിധായകൻ ഗിരിഷ് പണിക്കർ മട്ടട ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഗാംബിനോസിൽ ക്രൈം ഫാമിലിയിലെ അമ്മയുടെ വേഷമാണ് രാധികയ്ക്ക്. നാല് മക്കളും അവരും അടങ്ങുന്ന കുടുംബത്തെ കുറ്റകൃത്യങ്ങളുടെ പേരിൽ ഗാംബിനോസ് എന്നാണ് പോലീസ് ഡിപ്പാർട്ട് മെന്റ്് വിശേഷിപ്പിക്കുന്നത്.
ഒരു കാലത്ത് അമേരിക്കയെ വിറപ്പിച്ച ക്രിമിനൽ കുടുംബമായിരുന്നു ഗാംബിനോസ്. ലോകം പേടിയോടെ ഉറ്റുനോക്കിയ അവരുടെ അതെ ക്രിമിനൽ രീതി പിന്തുടർന്ന ഒരു കുടുംബം കോഴിക്കോടും ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ് ഭരണകൂടത്തിനും പോലീസിനും നിരന്തരം വെല്ലുവിളി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ആ കുടുംബത്തിന്റെ കഥയാണ് സംവിധായകൻ ഗിരീഷ് മട്ടാട തന്റെ പുതിയ ചിത്രം ഗാംബിനോസിലൂടെ പറയുന്നത്.