നൈലയും ജോജുവും ഒന്നിക്കുന്നു

കൊച്ചി: ഏറെ നാൾക്ക് ശേഷം ജോഷി ഒരുക്കുന്ന ഫാമിലി ത്രില്ലർ ആണ് “പൊറിഞ്ചു മറിയം ജോസ”. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക് ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്നു. തൃശ്ശൂരിന്റെ ക്രൈസ്തവ പശ്ചാത്തലത്തിലൂടെയാണ് കഥ പറയുന്നത്. ജോജുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യം മഞ്ജു വാര്യരെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. മഞ്ജു പിൻമാറിയതിനെ തുടർന്ന് മംമ്തയെ പരിഗണിക്കുകയുണ്ടായി. ഒടുവിൽ നറുക്ക് വീണത് നൈലാ ഉഷയ്ക്കാണ്.
ചെന്പൻ വിനോദ് ജോസും ഇന്നസെന്റും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. അഭിലാഷ് എൻ.ചന്ദ്രനാണ് രചന നിർവ്വഹിക്കുന്നത്. സംഗീതം: ജേക് ബിജോയ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ഫെബ്രുവരി പതിനൊന്നിന് ചിത്രീകരണമാരംഭിക്കും.