നാനിയുടെ നായിക പ്രിയ വാര്യർ?

ചെന്നൈ: അഡാർ ലൗവ് എന്ന ഇനിയും റിലീസാകാത്ത ചിത്രത്തിലെ കണ്ണിറുക്കൽ പാട്ടിന് പിന്നാലെ കൈനിറയെ അവസാരങ്ങളാണ് പ്രിയ വാര്യരെ തേടിയെത്തുന്നത്. തെലുങ്ക് ചിത്രത്തിൽ പ്രിയ വാര്യർ അഭിനയിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. നാനിയുടെ നായികയാകാൻ പ്രിയ വാര്യരെ ക്ഷണിച്ചുവെന്നാണ് വാർത്ത. മനം ഫെയിം വിക്രം കുമാർ ഒരുക്കുന്ന പുതിയ സിനിമയിൽ നായകൻ നാനിയാണ്. ചിത്രത്തിന്റെ ഓഡിഷനും ലുക്ക് ടെസ്റ്റിനുമായി ക്ഷണിച്ചതായാണ് സൂചന. പി.സി ശ്രീറാം ആണ് ചിത്രത്തിന് ഛായാഗ്രാഹണം നിർവ്വഹിക്കുന്നതെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്നുള്ള വിവരം.