അരവിന്ദ് സ്വാമിയും ജ്യോതികയും ഒന്നിക്കുന്നു?
മണിരത്നത്തിന്റെ സിനിമയിൽ അരവിന്ദ് സ്വാമിയും ജ്യോതികയും ഒന്നിക്കുന്നതായി സൂചന. ഇതാദ്യമായാണ് ജ്യോതിക മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അതേസമയം, ജ്യോതികയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നുവെന്നുള്ള വാർത്തകൾ സംവിധായകനോ സിനിമയുടെ അണിയറക്കാരോ സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
അതിനിടെ മണിരത്നത്തിന്റെ ആക്ഷൻ ത്രില്ലർ പടം ചെക്ക സിവന്ത വാനത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്.

