ദീപിക ഇനി അധോലോക റാണി !

റാണി പത്്മാവതിയെ അവതരിപ്പിച്ച ദീപിക പദ്കോൺ ഇനി അധോലാക നായിക സപ്ന ദീദിയായി വേഷമിടാനുള്ള ഒരുക്കത്തിലാണ്. വിശാൽ ഭരദ്വാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായിരുന്നു സപ്ന ദീദിയുടെ ഭർത്താവ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ഏറ്റുമുട്ടലിൽ ഭർത്താവ് മരിക്കുകയും ഭർത്താവിന്റെ മരണത്തിന് ദാവൂദിനോട് പ്രതികാരം ചെയ്യാൻ പദ്ധതിയിടുകയും ചെയ്യുന്ന സപ്ന ദാവൂദിന്റെ ശത്രു ഹുസൈദ് ഉസ്താരയുമായി കൈകോർക്കുകയും ഷാർജയിലെ ക്രിക്കറ്റ് മത്സരത്തിനിടെ ദാവൂദിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ഇക്കാര്യം തിരിച്ചറിഞ്ഞ ദാവൂദ് അതിക്രൂരമായി സപ്നയെ വധിക്കുന്നു. ഇതാണ് വിശാൽ ഭരദ്വാജ് സിനിമയാക്കുന്നത്.