ഋത്വിക് റോഷന് റീമേയ്ക്കുമായി നാദിർഷ തമിഴിലേയ്ക്ക്

സൂപ്പർഹിറ്റ് ചിത്രമായ കട്ടപ്പനയിലെ ഋത്വിക്ക് റോഷനുമായി മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ നാദിർഷ തമിഴിലേക്ക്. ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്നാണ് തമിഴിൽ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തമിഴ് സൂപ്പർതാരം അജിത്തിനെപ്പോലെ സുന്ദരനാണെന്ന് കരുതുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴിൽ നിന്നുള്ള താരങ്ങളാകും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുക. മലയാളത്തിൽ സിദ്ദിഖ് അവതരിപ്പിച്ച വേഷം വിവേക് അവതരിപ്പിക്കും. മറ്റ് താരനിർണയം നടന്നുവരുന്നു. പൊള്ളാച്ചിയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അടുത്തവർഷം ജനുവരി 14ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2016ൽ ആണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ റിലീസ് ചെയ്തത്.