നടി റീബ ജോണിനെ ശല്യം ചെയ്‍ത യുവാവ് പിടിയിൽ

നടി റീബ മോണിക്ക ജോണിനെ ശല്യം ചെയ്‍ത യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ഒരു വർഷമായി റീബയുടെ പുറകെ നടന്ന് ശല്യം ചെയ്യുകയായിരുന്ന ബസവനഗുഡിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഫ്രാങ്ക്‌ളിൻ വിസിലിനെയാണ് ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്‍തത്.
ഫോണിലൂടെ പ്രണയാഭ്യർത്ഥന നടത്തുകയും അശ്ലീസന്ദേശങ്ങൾ അയക്കുകയും ചെയ്‍തിരുന്നതായി റീബ പരാതിയിൽ വ്യക്തമാക്കി. പരാതിയിൽ കസ്റ്റഡിയിലെടുത്ത ഫാങ്ക്ളിനെതിരെ ഐ.പി.സി സെക്ഷൻ 354 ഡി പ്രകാരം കേസ് രജിസ്റ്റർ ചെയ്‍ത് പിന്നീട് ജാമ്യത്തിൽ വിട്ടു.