സാ­ക്ഷി­ പറഞ്ഞ യു­വാ­വി­നെ­ വീ­ട്ടിൽ കയറി­ ഭീ­ഷണി­പ്പെ­ടു­ത്തി­യവർ അറസ്റ്റിൽ


ചാലക്കുടി: വധശ്രമക്കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുണ്ടുകുഴിപ്പാടം വടക്കേവീട്ടിൽ ശ്രീജേഷ്, വിജയരാഘവപുരം മഴുവൻചേരി പാലക്കൽ ബെൻ ദേവസി എന്നിവരെയാണ് എസ്.ഐ ജയേഷ് ബാലൻ അറസ്റ്റ് ചെയ്തത്. പ്രതികൾ മാരകായുധങ്ങളുമായി വി. ജയരാഘവപുരം വൈമേലി രഘുവിന്റെ മകൻ വൈശാഖിന്റെ വീട്ടിൽ കയറി വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ആയുധങ്ങൾ സഹിതം പ്രതികളെ പിടികൂടുകയായിരുന്നു. നിധിൻ എന്ന യുവാവിനെ 2015ൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ബെൻ ദേവസിക്കെതിരെ വൈശാഖ് സാക്ഷി പറഞ്ഞതിലെ വൈരാഗ്യമാണ് ആക്രമിക്കാൻ കാരണമെന്നു പോലീസ് പറഞ്ഞു. ശ്രീജേഷ് കഞ്ചാവുകേസിലും ചന്ദനമരം മുറിച്ചുകടത്തിയ കേസിലും പ്രതിയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed