തക്കാളിക്ക് വിലയില്ല ; റോഡിലേക്ക് വലിച്ചെറിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം


തക്കാളി വില കുത്തനെ ഇടിഞ്ഞു. കിലോക്ക് നാല് രൂപ വരെയാണ് ഇപ്പോള്‍ തക്കാളി വിറ്റഴിക്കുന്നത്. ഇതോടെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തക്കാളി കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.

പൊളളാച്ചി കിണത്തുക്കടവില്‍ കിലോക്കണക്കിന് തക്കാളി കര്‍ഷകര്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞു. ലേലം പോകാത്ത തക്കാളി തിരികെ കൊണ്ടുപോകാന്‍ കാശില്ലാതെ പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. വേലന്താവളത്തില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി.

പ്രാദേശിക ഉൽപാദനം വർധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്. ഇന്നലത്തെ വിലയനുസരിച്ച് ശരാശരി കർഷകന് എല്ലാ ചെലവും കഴിഞ്ഞ് 500 രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്.

കൃത്യസമയത്ത് പണം ലഭിക്കാത്തതിനാൽ ഹോർട്ടികോർപിനു നൽകാനും കർഷകർ തയാറല്ല. വരും ദിവസങ്ങളിൽ വില ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നും കർഷകർ പറയുന്നു.

article-image

qq

You might also like

  • Lulu Exchange
  • Straight Forward

Most Viewed