സ്വർണ വിലയിൽ വൻ ഇടിവ്


കൊച്ചി: സംസ്ഥാനത്ത് സ്വർ‍ണ വിലയിൽ‍ ഇന്നും ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയുമായി. സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1,800 രൂപയുടെ ഇടിവാണ് അഞ്ച് ദിവസത്തിനിടെ ഉണ്ടായത്.

ഡോളർ കരുത്താർജിക്കുന്നതും അന്താരാഷ്‌ട്ര വിപണിയിൽ വിലയിടിയുന്നതും ആഭ്യന്തര വിപണിയിൽ വില കുറയാൻ കാരണമാകുന്നുണ്ട്. വരും ദിവസങ്ങളിലും വില താഴേയ്ക്ക് പോകുമെന്നാണ് വിപണി വിലയിരുത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed