സ്വർണ വില കുതിച്ചുയരുന്നു
കൊച്ചി: സ്വർണ വില കുതിച്ചുയരുന്നു. ആദ്യമായി പവന് 36000 രൂപ കടന്നു. ഇന്ന് ഒരു പവന് 360 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,160 രൂപയായി. ഗ്രാമിന് 45 രൂപ വർദ്ധിച്ച് 4520 രൂപയിലെത്തി.ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയു ടെയും കുറവാണ് ഇന്നലെയുണ്ടായത്.

