നോക്കിയ 6.1 ന്‍റെ വില വെട്ടിക്കുറച്ചു
ന്യൂഡൽഹി: നോക്കിയ 6.1ന്‍റെ വില വെട്ടിക്കുറച്ചു. നോക്കിയ ഇന്ത്യ ഓൺലൈന്‍ സ്റ്റോറിലാണ് പുതിയ വിലക്കുറവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2018 ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ ഇറങ്ങിയ നോക്കിയ 6.1 ഗൂഗിളിന്‍റെ ആൻഡ്രോയ്ഡ് വൺ പ്രോഗ്രാമിൽ ഉൾപ്പെടുന്ന ഫോൺ ആണ്. 6,999 രൂപയാണ് നോക്കിയ 6.1 ഫോണിന്‍റെ 3ജിബി+32 ജിബി പതിപ്പിന്‍റെ ഇപ്പോഴത്തെ കുറഞ്ഞ വില. നേരത്തെ ഈ ഫോണിന് 8,949 രൂപയായിരുന്നു ഈ ഫോണിന്‍റെ വില.
അതേ സമയം നോക്കിയ 6.1 ന്‍റെ 4ജിബി+64ജിബി പതിപ്പിന്‍റെ വില പുതുക്കിയ നിരക്കിൽ 9,999 രൂപയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളായ ആമസോണിലും, ഫ്ളിപ്പ്കാർട്ടിലും പുതിയ വിലക്കുറവ് ലഭ്യമായിട്ടില്ല. എന്നാൽ ഈ കുറവ് സമീപ ദിവസങ്ങളിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭിച്ചേക്കും എന്നാണ് സൂചന.
ഇന്ത്യയിൽ 16,999 രൂപ തുടക്കവിലയിൽ പ്രഖ്യാപിക്കപ്പെട്ട നോക്കിയ 6.1 ഒരുവർഷത്തിനിടെ അതിന്‍റെ വില 50 ശതമാനത്തോളം കുറച്ചിരുന്നു. 4ജിബി+64ജിബി കഴിഞ്ഞ നാളുകളിൽ 10,999 രൂപയ്ക്ക് ആയിരുന്നു വിറ്റിരുന്നത്.

