ശബരിമലയിലെ ദോഷപരിഹാരത്തിന് തുടക്കം; കൊല്ലൂരിലും കാസർകോടും പ്രത്യേക പൂജകളുമായി ദേവസ്വം ബോർഡ്
ഷീബ വിജയൻ
ശബരിമലയിലെ ദോഷങ്ങൾ പരിഹരിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പരിഹാരക്രിയകൾ ആരംഭിച്ചു. 2018-ലെ ദേവപ്രശ്നത്തിലാണ് കേരളത്തിലും പുറത്തുമുള്ള 25 പ്രധാന ക്ഷേത്രങ്ങളിൽ പരിഹാര പൂജകൾ നടത്താൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ വർഷങ്ങളോളം നീണ്ടുപോയ ഈ പൂജകൾ, അടുത്തിടെയുണ്ടായ സ്വർണ്ണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് ഇപ്പോൾ പുനരാരംഭിച്ചത്.
ബോർഡ് എക്സിക്യൂട്ടീവംഗം പി.എസ്. ശാന്തകുമാറിന്റെ നേതൃത്വത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർകോട് കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ആദ്യഘട്ട പൂജകൾ പൂർത്തിയാക്കി. വാക്ദോഷങ്ങൾ മാറുന്നതിനായി കൊല്ലൂരിൽ മണി, നാക്ക്, നാരായം എന്നിവ ദേവിക്ക് സമർപ്പിച്ചു പൂജ നടത്തി. ഇവിടെ ഉടൻ മഹാപൂജയും നടക്കും.
കുമാരമംഗലം ക്ഷേത്രത്തിൽ കാർത്തിക പൂജയും കാണിക്ക സമർപ്പണവുമാണ് നടന്നത്, തുടർന്ന് രംഗപൂജയും സംഘടിപ്പിക്കും. ബാക്കിയുള്ള ക്ഷേത്രങ്ങളിലും വരും ദിവസങ്ങളിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പൂജകൾ തുടരുമെന്നാണ് വിവരങ്ങൾ.
ോോേോേേോ

