മൂന്നു ദശലക്ഷം ദീനാറിന്റെ കള്ളപ്പണ ഇടപാട്; പ്രവാസി അറസ്റ്റിൽ


മൂന്നു ദശലക്ഷം ദീനാറിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട്  പ്രവാസിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് നാഷനൽ സെന്റർ അറിയിച്ചു. ലൈസൻസില്ലാത്ത നിക്ഷേപങ്ങൾക്കായി ഇയാൾ പണം സ്വരൂപിച്ചതായി കണ്ടെത്തി. പണത്തിന്റെ യഥാർഥ ഉറവിടം മറച്ചുവെക്കുന്നതിനായി സാമ്പത്തിക ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു.

മാസത്തിൽ 20 ശതമാനം ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഇയാൾ പലരിൽനിന്നും പണം സ്വീകരിച്ചെന്നും കണ്ടെത്തി. നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ഫിനാൻഷ്യൽ ഇന്റലിജൻസ് നാഷനൽ സെന്റർ അറിയിച്ചു. 

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed