സിത്രയിലെ ഖരിജിയയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ വയോധിക ദമ്പതികൾ മരിച്ചു

സിത്രയിലെ ഖരിജിയയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ വയോധിക ദമ്പതികൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് പ്രായമായ ദമ്പതികൾ മരിച്ചത്. ഖരീജിയയിലെ ശൈഖ് അബ്ദുല്ല അൽ മുഖല്ലദ് ഖബർസ്ഥാനിൽ ഖബറടക്കി.
ദമ്പതികളുടെ മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
asdfsfg