പടവ് കുടുംബ വേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു


പടവ് കുടുംബ വേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന  ഇഫ്താർ മീറ്റിൽ സൈദ് റമദാൻ നദവി  റമദാൻ സന്ദേശം നൽകി.

സിനിമാതാരം രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം പറഞ്ഞ ചടങ്ങിൽ  രക്ഷാധികാരി ശംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, മജീദ് തണൽ, റംഷാദ്, മുരളീകൃഷ്ണൻ, ഫാസിൽ താമരശ്ശേരി,സലീം,കിംസ് ഹോസ്പിറ്റൽ സിഇഒ താരിഖ് നജീബ്, അൽ റബീഹ് ഹോസ്പിറ്റൽ ജനറൽ മാനേജർ ഷഫീൽ , സഹൽ, ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്യാരിലാൽ, പടവ് എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഹക്കീം, ഗീത് മഹബൂബ്,ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ , അഷറഫ് ഓൺ സ്പോട്ട്,നിസാർ ഓസോൺ എന്നിവർ  ആശംസകൾ നേർന്നു. സഹൽ തൊടുപുഴ പരിപാടി നിയന്ത്രിച്ചു. 

article-image

sdfgdfsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed