ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി

ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഹൂറ ചാരിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം ട്രഷറർ ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ഷാഹുൽ കാലടി സ്വാഗതം പറഞ്ഞു. ഇടപ്പാളയം രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ മുൻ എക്സിക്യൂട്ടീവ് അംഗവുമായ രാജേഷ് നമ്പ്യാർ റമദാൻ ആശംസകൾ നേർന്നു.
പ്രോഗ്രാം കോഡിനേറ്റർ രതീഷ് സുകുമാരൻ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ വൈസ് പ്രസിഡന്റ് ദീപ സതീശൻ, സതീശൻ എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.
sadfasdfsadf