സി.എ.എ ഹരജികൾ: മൂന്നാഴ്ചക്കകം കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീംകോടതി


മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹരജികളിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. ഇതിനിടയിൽ പൗരത്വം നൽകുന്ന നടപടികളിലേക്ക് സർക്കാർ കടന്നാൽ ഹരജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാം. സി.എ.എയെ ചോദ്യംചെയ്തുകൊണ്ട് 237 ഹരജികളും 20 സ്റ്റേ അപേക്ഷകളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹരജിക്കാരിലൊരാളായ മുസ്ലിം ലീഗിന് വേണ്ടി ഹാജരായി. ആരുടേയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹരജികൾ മുൻവിധിയോടെയെന്നും കേന്ദ്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ വാദിച്ചു. ഉപഹരജികളില്‍ മറുപടി നല്‍കാന്‍ നാല് ആഴ്ച സാവകാശം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. അങ്ങിനെയെങ്കിൽ ഇടക്കാല സ്റ്റേ വേണമെന്ന് കപിൽ സിബൽ വാദിച്ചു.

നാല് വർഷത്തിന് ശേഷമാണു കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും ആർക്കെങ്കിലും പൗരത്വം ലഭിച്ചാൽ ഹരജികൾ നിലനിൽക്കില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. ചട്ടങ്ങള്‍ നിലവില്‍ വന്നത് ഇപ്പോഴാണ്, അതിനാലാണ് സ്‌റ്റേ ആവശ്യപ്പെടുന്നതെന്ന് ഹരജിക്കാര്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്രത്തിന് സാവകാശം ചോദിക്കാൻ അവകാശം ഉണ്ടെന്ന് പറഞ്ഞ കോടതി മൂന്നാഴ്ച സമയം അനുവദിക്കുകയായിരുന്നു.

article-image

dsdasdsadddsdsas

You might also like

Most Viewed