ബഹ്റൈൻ പ്രതിഭയുടെ മാരത്തോൺ രക്തദാന ക്യാമ്പിന് തുടക്കമായി
ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനിന്റെ നേതൃത്വത്തിൽ വർഷങ്ങളായി റമദാൻ മാസം മുഴുവൻ നീണ്ടു നിൽക്കുന്ന മാരത്തോൺ രക്തദാന ക്യാമ്പ് കിംഗ് അഹമ്മദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. ലോക കേരള സഭ അംഗം സുബര്‍ കണ്ണൂര്‍, രക്ഷാധികാരി കമ്മറ്റി അംഗം മനോജ് മാഹി പ്രതിഭ ജനറല്‍സെക്രട്ടറി മിജോഷ് മൊറാഴ, വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂര്‍, മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകരന്‍, ഹെല്‍പ് ലൈന്‍ കണ്‍വീനര്‍ ജയേഷ്.വി.കെ, മേഖല ഹെല്‍പ് ലൈന്‍ കണ്‍വീനര്‍ ഗിരീഷ് കല്ലേരി, ബുസൈറ്റീന്‍ യൂണിറ്റ് സെക്രട്ടറി സന്തു പടന്നപ്പുറം തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഈ കാലയളവിൽ ഇരുപത്തിയാറ് യൂണിറ്റിലെ അംഗങ്ങളും മറ്റ് പ്രതിഭ അനുഭാവികളും നാല് മേഖലക്ക് കീഴിൽ പ്രവർത്തിച്ച് കൊണ്ട് രക്തം ദാനം ചെയ്യുമെന്ന് പ്രതിഭ ഭാരവാഹികൾ അറിയിച്ചു.
േ്ിേ്ി