അറേബ്യൻ ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടൂർണമെന്റിൽ ബ്ലൂ ഡയമണ്ട് ടീം വിജയികളായി
അറേബ്യൻ ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടൂർണമെന്റിൽ ബ്ലൂ ഡയമണ്ട് ടീം 23 റൺസിന് ടൈഫൂൺ സിസിയെ പരാജയപ്പെടുത്തി വിജയികളായി. ടീം ഹാലത്ത് സിസി മൂന്നാംസ്ഥാനത്തും, ചാലഞ്ചേർസ് ബഹ്റൈൻ നാലാം സ്ഥാനവും നേടി. ബ്ലൂ ഡയമണ്ടിന്റെ നിഖിൽ മൂത്തേരി മാൻ ഓഫ് ദ സിരീസ് ആയും, ആകാശ് അപ്പുക്കുട്ടൻ ബെസ്റ്റ് ബാറ്റ്സ്മേൻ ആയും, ടൈഫൂൺ സിസിയുടെ അഹമദ് സുഹൈൽ ബെസ്റ്റ് ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റ് വിജയിപ്പിച്ചവർക്ക് കമ്മിറ്റി ഭാരവാഹികളായ സനൂഷ്, രാജീവൻ, റിതിൽ, റിമി എന്നിവർ നന്ദി രേഖപ്പെടുത്തി.
േ്ി്േി